കലോത്സവം സ്റ്റേജ് ഇനമത്സരങ്ങള്‍-ആദ്യ ദിനം
കലോത്സവം സ്റ്റേജ് ഇനമത്സരങ്ങള്‍-ആദ്യ ദിനം
സ്കൂളുകളുടെ താമസ സൗകര്യം രൂപരേഖ
ഏറെ പുതുമകളോടെയാണ് മാടായി സബ്ജില്ലാ കലോത്സവം
ഏഴോത്ത് നടന്നുവരുന്നത്. കലോത്സവതാരങ്ങളെ
ഏഴോം ഗ്രാമം വളരെ ഹൃദ്യമായാണ് സ്വീകരിക്കുന്നത്.
വിവിധ വീടുകളിലാണ് സ്കൂളുകളുടെ ഒരുക്കങ്ങള്‍ക്കായുള്ള സജ്ജീകരണങ്ങള്‍
നടത്തിയിരിക്കുന്നത്. വീട്ടുകാരുടെ
ആതിഥോയത്വത്തില് കുട്ടികളും അദ്ധ്യാപകരും തീര്‍ത്തും സന്തുഷ്ടരാണ്. കലോത്സവ അനുഭവങ്ങളില്‍ ഇത് വേറിട്ടതും
മികച്ചതുമെന്ന് മത്സരാഥികളും സന്തോഷത്തോടെ പ്രതികരിക്കുന്നു. വളണ്ടിയര്‍മാരായി സേവനം ചെയ്യുന്നവരുടെ
കൂട്ടത്തില്‍ നാട്ടിമുതിര്ന്ന പൗരന്മാര് വരെയുണ്ട്. ആദ്യദിനത്തിലെ ഭക്ഷണത്തെക്കുറിച്ചും
നല്ല അഭിപ്രായമാണ്.
ഏറെ പുതുമകളോടെയാണ് മാടായി സബ്ജില്ലാ കലോത്സവം ഏഴോത്ത് നടന്നുവരുന്നത്. കലോത്സവതാരങ്ങളെ ഏഴോം ഗ്രാമം വളരെ ഹൃദ്യമായാണ് സ്വീകരിക്കുന്നത്. വിവിധ വീടുകളിലാണ് സ്കൂളുകളുടെ ഒരുക്കങ്ങള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. വീട്ടുകാരുടെ ആതിഥോയത്വത്തില് കുട്ടികളും അദ്ധ്യാപകരും തീര്‍ത്തും സന്തുഷ്ടരാണ്. കലോത്സവ അനുഭവങ്ങളില്‍ ഇത് വേറിട്ടതും മികച്ചതുമെന്ന് മത്സരാഥികളും സന്തോഷത്തോടെ പ്രതികരിക്കുന്നു. വളണ്ടിയര്‍മാരായി സേവനം ചെയ്യുന്നവരുടെ കൂട്ടത്തില്‍ നാട്ടിമുതിര്ന്ന പൗരന്മാര് വരെയുണ്ട്. ആദ്യദിനത്തിലെ ഭക്ഷണത്തെക്കുറിച്ചും നല്ല അഭിപ്രായമാണ്.
കലോല്‍സവ പ്രതിഭകളെ സ്വീകരിക്കാന്‍ ഏഴോം ഗ്രാമം ഒരുങ്ങി
മാടായി സബ്ബ്ജില്ലാ കലോല്‍സവം ഏഴോത്ത് വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. സ്റ്റേജ്കളുടെയും പന്തലിന്റയും അലങ്കാരപ്പണികള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഏഴോം പഞ്ചായത്തിനടുത്തുള്ള പ്രതിഭ ഓഡിറ്റോറിയമാണ് പ്രധാന വേദി. ഇതിനടുത്ത് റോഡരികിലായാണ് ഭക്ഷണപ്പുര. ദൂരെയുള്ള വേദികളില്‍ നിന്നും ഭക്ഷണപ്പുരയിലേക്കെത്താന് ഉച്ചസമയത്ത് പ്രത്യേക ബസ് സര്‍വ്വീസ് ഏര്‍പ്പാടുചെയ്തിട്ടുണ്ട്. വിവിധ സ്കൂളുകള്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് സമീപത്തെ വീടുകളിലാണ്. കലോത്സവത്തിലെ ഏറ്റവും പുതുമയുള്ള ഒന്നാണ് ഇത്. സമീപവാസികളെല്ലാം തന്നെ ഇതിനുള്ള സന്നദ്ധത സംഘാടകരെ അറിയിക്കുകയായിരുന്നു. ഓരോ വീട്ടിലേക്കും എത്തുന്ന സ്കൂളുകളുടെ ലിസ്റ്റ് കൈപ്പറ്റി പ്രതിഭകളുടെ വരവും കാത്തിരിക്കുകയാണ് എഴോം ഗ്രാമത്തിലെ വീട്ടുകാര്‍..
മാടായി ഉപജില്ലാസ്കുൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.വി.കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ:കെ എ സരള നിർവ്വഹിച്ചു.സംഘാടക സമിതി വൈസ് ചെയർമാൻ ശ്രീ.മനോജ് ആശംസാ പ്രസംഗം നടത്തി. കലോത്സവ ബ്ലോഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉദ്ഘാടനം ചെയ്തു.ജനപ്രതിനിധികളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്ത വിളംബരജാഥയും നടന്നു.