ആസ്വാദകരുടെ മനം നിറച്ച്
കലോത്സവം നാലാം ദിനം
മാടായി ഉപജില്ലാ കലോത്സവത്തിന്റെ നാലാം ദിനം ആസ്വാദകരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ടും കുട്ടികളുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധോയമാവുന്നു. ഒപ്പന ശീലില് വേദി രണ്ടിലെ സദസ്യര്‍ മതിമറന്നപ്പോള്‍ നൂപുരധ്വനികളും നൃത്തചുവടുകളുമായി വേദി ഒന്നിലെ അനൂഭവങ്ങള്‍ ആസ്വാദകര്‍ക്ക് ആനന്ദമേകി. വേദി മൂന്നിലെ നാടകാവതരണങ്ങള്‍ രംഗകലയുടെ സാധ്യതകള്‍ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കുന്നതായിരുന്നു. സംഗീതവും, സംഘബോധവും വേദി നാലില്‍ നാട്ടുകാരുടെ ഹരമായി മാറി. കലോത്സവത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ വഞ്ചിപ്പാട്ടും, നാടന്‍പാട്ടും ആസ്വദിക്കാന്‍ വേദി 8 ല്‍ നല്ല തിരക്കായിരുന്നു. എല്ലാ വിഭാഗം മത്സരങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതായി വിധികര്‍ത്താക്കളും അഭിപ്രായപ്പെടുന്നു. മുന്വര്ഷങ്ങളിേലതിനെ അപേക്ഷിച്ച് അപ്പീലുകളും നന്നേ കുറവാണ്. ഞായറാഴ്ചയായതിനാല്‍ വലിയ ആള്‍ത്തിരക്കാണ് കലോത്സവ നഗരിയില്‍. ഭക്ഷണപ്പുരയിലും നല്ല തിരക്കനുഭവപ്പെട്ടു. എത്തിയ എല്ലാവര്ക്കും ഭക്ഷണം നല്കാന് സംഘാടകര്‍ക്ക് സാധിച്ചു. വൈകുന്നേരം ചെറുതായി പെയ്ത
മഴ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ധാരാളം പരിമിതികള്‍ക്കിടയിലും പരാതികളും, പരിഭവങ്ങളുമില്ലാതെ കലോല്‍സവം മുന്നേറുമ്പോള്‍ നാട്ടുകാരുടെയും അധ്യാപകരുടെയും കുട്ടികളുടെയും കലാലോകത്തിന്റെയും ഒരുമയുടെ വിജയഗാഥയായിത്തീരുകയാണ് മാടായി ഉപജില്ലാ കലോത്സവം.